ഹൈക്കോടതിയും കസേരകള്‍ കുറയ്ക്കുന്നത് പരിഗണിയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്ബത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് നല്‍കിയത്.ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍, പി ആര്‍ഡി ഡയറക്ടര്‍ ഹരികിഷോര്‍, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി നല്‍കിയത്.13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാര്‍ അറിയിച്ചു.