മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്

0

മൈക്രോസോഫ്റ്റ് കമ്ബനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്ബനി അന്വേഷണം നടത്തുന്നതിനിടെയാണ് ബില്‍ഗേറ്റ്‌സ് രാജിവെച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സന്നദ്ധ പ്രവര്‍ത്തങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നായിരുന്നു ബില്‍ഗേറ്റ്‌സ് നല്‍കിയ വിശദീകരണം.എന്നാല്‍ ജീവനക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു ബില്‍ഗേറ്റ്‌സ് രാജി വെച്ചത്. മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ജീവനക്കാരിയുമായുള്ള ബന്ധം നിലനില്‍ക്കെ കമ്ബനി ബോര്‍ഡ് അംഗമായി ബില്‍ ഗേറ്റ്സ് തുടരുന്നത് ശരിയല്ലെന്ന് ബോര്‍ഡ് വിലയിരുത്തിയിരുന്നതായാണ് സൂചന.നേരത്തെ ബില്‍ ഗേറ്റ്സുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ജീവനക്കാരി തന്നെയാണ് കമ്ബനി ബോര്‍ഡിനെ അറിയിച്ചത്. 2000 മുതല്‍ ഏറെക്കാലം ബില്‍ ഗേറ്റ്സും താനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നായിരുന്നു ജീവനക്കാരി പറഞ്ഞിരുന്നത്. ജീവനക്കാരിയുടെ ആരോപണങ്ങള്‍ പരാതിയായി പരിഗണിച്ച്‌ സംഭവം അന്വേഷിക്കാന്‍ കമ്ബനിക്ക് പുറത്തുള്ള നിയമസ്ഥാപനത്തെ മൈക്രോസോഫ്റ്റ് ചുമതലപ്പെടുത്തുകയായിരുന്നു.ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബില്‍ ഗേറ്റ്സ് രാജിവെച്ചതിനും ഈ അന്വേഷണത്തിനും തമ്മില്‍ ബന്ധമില്ലെന്നും ചിലര്‍ പറയുന്നുണ്ട്. ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും വേര്‍പിരിഞ്ഞ വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 27 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

You might also like

Leave A Reply

Your email address will not be published.