ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണത്തെ യു.എന്‍ രക്ഷാസമിതി യോഗത്തില്‍ അപലപിച്ച് കുവൈത്ത്
കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് ആണ് കുവൈത്തിനെ പ്രതിനിധാനംചെയ്ത് സംസാരിച്ചത്.ഫലസ്തീന് പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന എല്ലാ അധിനിവേശ പദ്ധതികളെയും കുവൈത്ത് എതിര്‍ക്കുന്നു.ഫലസ്തീനികളുടെ വീടും സ്വത്തുക്കളും അനധികൃതമായി കൈക്കലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. മസ്ജിദുല്‍ അഖ്സയില്‍ നടത്തിയ സൈനിക ഇടപെടലും അതിക്രമവും പ്രതിഷേധാര്‍ഹമാണ്. ഇസ്രായേല്‍ സൈനിക നടപടി നിര്‍ത്തിവെച്ച് അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പാലിക്കാന്‍ തയാറാകണമെന്നും ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് പറഞ്ഞു.