കൊവിഡ് മഹാമാരി വ്യാപകമായതിനെത്തുടര്‍ന്ന് സൗദിയില്‍ നിലനിന്നിരുന്ന അന്താരാഷ്‌ട്ര യാത്ര വിലക്ക് പിന്‍വലിച്ചു

0

അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിമുതല്‍ തുറന്നു. ഇതോടെ പ്രത്യേക യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് സൗദി വിമാനത്താവളങ്ങളില്‍ നിന്ന് സാധാരണ രീതിയിലുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിരംഭിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോസ്നിയന്‍ തലസ്ഥാനമായ സരാജാവോയിലേക്കാണ് ആദ്യവിമാനം പറന്നുയര്‍ന്നത്. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പുറപ്പെട്ടത് ആംസ്റ്റര്‍ഡാമിലേക്കാണ്. കെ.എല്‍.എം എയര്‍ലൈന്‍സിന്റെ ആദ്യവിമാനത്തില്‍ പുറപ്പെടാനെത്തിയവരെ പൂക്കള്‍ നല്‍കിയാണ് ദമ്മാം വിമാനത്താവള അധികൃതര്‍ യാത്രയയച്ചത്. ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തില്‍ നിന്ന് ആദ്യത്തെ വിമാന സര്‍വീസ് കയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു. 92 യാത്രക്കാരുള്ള വിമാനത്തില്‍ 23 പേര്‍ സ്വദേശികളായിരുന്നു. തിങ്കളാഴ്ച മാത്രം രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 385 അന്താരാഷ്ട്ര സര്‍വിസുകള്‍ നടത്തുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി‌.എ.സി‌.എ) നേരത്തെ അറിയിച്ചിരുന്നു. അതിനിടെ മുമ്ബ് പ്രഖ്യാപിച്ചതിന് പുറമെ വിദേശ യാത്രക്കായി വിമാനത്താവളത്തിലെത്തുന്നവര്‍ പാലിക്കേണ്ട കൂടുതല്‍ നിബന്ധനകള്‍ ജി‌.എ.സി‌.എ പുറത്തുവിട്ടു.രാജ്യത്തിന്റെ പ്രധാന കരമാര്‍ഗമായ ബഹ്റൈനുമായി സൗദിയെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിലാണ് ഏറ്റവുമധികം യാത്രക്കാരെത്തിയത്. ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ വിമാനസര്‍വ്വീസ് തുടങ്ങിയിട്ടില്ല. അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചപ്പോഴും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യ, യു.എ.ഇ തുടങ്ങിയ 20 രാജ്യങ്ങളില്‍ നിന്നും വിദേശ യാത്രക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് യാത്രാനുമതി നല്‍കിയിട്ടില്ല. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സൗദിയില്‍ പ്രവേശനം അനുവദിക്കൂ. അതുകൊണ്ട് ഇന്ത്യയില്‍ നിന്നും നിലവില്‍ ബഹ്‌റൈന്‍ വഴിയോ മറ്റോ മാത്രമേ പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.
അതിനിടെ സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ അതാതു രാജ്യത്തെ നിലവിലെ വാക്സിന്‍ രണ്ട് ഡോസും എടുത്തവരാണെങ്കില്‍ അവര്‍ക്ക് സൗദിയിലെത്തിയാല്‍ മെയ് 20 നു ശേഷമുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍ അവിടങ്ങളിലെ വാക്സിന്‍ സൗദി അംഗീകരിച്ചവ ആയിരിക്കണമെന്നും അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സൗദിയിലെത്തിയാല്‍ കാണിക്കണമെന്നും നിബന്ധനയുണ്ട്. വാക്സിന്‍ ഒറ്റ ഡോസ് എടുത്തവര്‍ക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

You might also like
Leave A Reply

Your email address will not be published.