സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകാലമായ ജനവികാരമാണ് ഉള്ളതെന്നും സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

0

കണ്ണൂരില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്‍ഡിഎഫിനെതിരായി ജനവികാരം സൃഷ്ടിക്കാന്‍ നിലവില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജ ആരോപണങ്ങള്‍ക്ക് ക‍ഴിയില്ല. വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുച്ചത്തോടെ തള്ളിക്കളഞ്ഞുവെന്നും പ്രതിപക്ഷം നാടിന്‍്റെ അതിജീവനത്തിനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നാടിന് വേണ്ടി അവര്‍ ഒന്നും പറയുന്നില്ല എല്‍ഡിഎഫ് അവതരിപ്പിച്ച പ്രകടന പത്രികയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് രീതി പാര്‍ലിമെന്ററി ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും വര്‍ഗീയതയ്ക്കും സ്വകാര്യവല്‍ക്കരണത്തിനും എതിരായ ബദല്‍ നയം പ്രയോഗികമാണ് എന്ന് കേരളം തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടതുപക്ഷത്തില്‍ കേരള ജനത പൂര്‍ണ വിശ്വാസമാണ് ആര്‍പ്പിക്കുന്നത്.ചില മാധ്യമങ്ങള്‍ യു ഡി എഫിന്റെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കുന്നുവെന്നും യുഡിഎഫിന്റെയും ബിജെപി യുടെയും നശീകരണ രാഷ്ട്രീയത്തിന് കേരളം നല്‍കുന്ന മറുപടിയായിരിക്കും തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.