രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കും

0

രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്ബേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍ പുതിയ നിര്‍ദേശം നടപ്പാകും.വാഹനങ്ങള്‍ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കാതെ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ ഈടാക്കുക . ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്.അതെ സമയം റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്ബര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ് ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനുമുമ്ബ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്ബര്‍ അനുവദിക്കണം.രജിസ്ട്രേഷന്‍ നമ്ബര്‍ ഉടന്‍ തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാന്‍സിനമ്ബര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. അതെ സമയം വാഹനം ഷോറൂമില്‍ നിന്നു പുറത്തിറക്കാനാവില്ല.ഓണ്‍ലൈന്‍ ലേലം വഴി നമ്ബര്‍ എടുക്കുന്നതുവരെ ഷോറൂമില്‍ തുടരണം. ലേലത്തില്‍ പരാജയപ്പെട്ട് നമ്ബര്‍ വേണ്ടെന്നുവെച്ചാല്‍ അക്കാര്യം മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയില്‍നിന്ന് നമ്ബര്‍ അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാല്‍ വഴി ലഭ്യമാക്കും .ചേസിസ് മാത്രമായി വാങ്ങുന്ന വാഹനങ്ങള്‍ ( ഇവയ്ക്ക് ബോഡി നിര്‍മിക്കാന്‍ സാവകാശം ലഭിക്കും), ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനുള്ള വാഹനങ്ങള്‍, ഫാന്‍സിനമ്ബറിനായി അപേക്ഷിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് താത്കാലിക രജിസ്ട്രേഷന്‍ ലഭിച്ചെക്കും.

You might also like

Leave A Reply

Your email address will not be published.