ബ​യേ​ണി​ന് പൊ​ള്ള​ല്‍; എം​ബാ​പ്പ​യു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ പി​എ​സ്ജി

0

ശ​ക്ത​രാ​യ പി​എ​സ്ജി​യാ​ണ് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ബ​യേ​ണി​നെ ത​ക​ര്‍​ത്ത​ത്.സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഏ​റ്റ പ​രാ​ജ​യം ബ​യേ​ണി​നു തി​രി​ച്ച​ടി​യാ​യേ​ക്കും. സൂ​പ്പ​ര്‍ താ​രം ക​ലി​യ​ന്‍ എം​ബാ​പ്പ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് പി​എ​സ്ജി​ക്ക് മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്.ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ള്‍ ഇ​ത്ത​വ​ണ ക്വാ​ര്‍​ട്ട​റി​ല്‍ ത​ന്നെ മു​ഖാ​മു​ഖം എ​ത്തി​യ​പ്പോ​ള്‍ ക​ള​ത്തി​ല്‍ തീ​പ്പൊ​രി ചി​ത​റി. നെ​യ്മ​റു​ടെ അ​ഭാ​വ​ത്തി​ല്‍ പി​എ​സ്ജി​യു​ടെ ആ​ക്ര​മ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത എം​ബാ​പ്പെ മൂ​ന്നാം മി​നി​റ്റി​ല്‍ ത​ന്നെ ന​യം​വ്യ​ക്ത​മാ​ക്കി. മാ​നു​വ​ല്‍ ന്യൂ​യ​റി​ന്‍റെ കാ​ലു​ക​ള്‍​ക്കി​യി​ലൂ​ടെ പ​ന്ത് ഗോ​ളി​ലേ​ക്ക്.28 ാം മി​നി​റ്റി​ല്‍ മാ​ര്‍​ക്വി​ന്‍​ഹോ​സി​ലൂ​ടെ പി​എ​സ്ജി ലീ​ഡ് ഉ‍​യ​ര്‍​ത്തി. എ​ന്നാ​ല്‍ ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കും​മു​ന്‍​പ് ചൗ​പോ മോ​ട്ടിം​ഗി​ലൂ​ടെ ബ​യേ​ണ്‍ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ഉ​ണ​ര്‍​ന്നു​ക​ളി​ച്ച ബ​യേ​ണ്‍ 68 ാം മി​നി​റ്റി​ല്‍ സ​മ​നി​ല​പി​ടി​ച്ചു. തോ​മ​സ് മു​ള്ള​റാ​യി​രു​ന്നു സ്കോ​ര്‍ ചെ​യ്ത​ത്.എ​ന്നാ​ല്‍ എ​ട്ടു മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു ബ​യേ​ണി​ന്‍റെ സ​മ​നി​ല സ​മാ​ധാ​ന​ത്തി​ന്‍റെ പ്രാ​യം. എം​ബ​പ്പെ വീ​ണ്ടും ബ​യേ​ണ്‍ പ്ര​തി​രോ​ധ പൂ​ട്ടു​പൊ​ളി​ച്ചു. ബോ​ക്സി​ന്‍റെ ഇ​ട​ത് പാ​ര്‍​ശ്വ​ത്തി​ല്‍​നി​ന്നും ര​ണ്ട് പ്ര​തി​രോ​ധ താ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ എം​ബ​പ്പെ പാ​യി​ച്ച ഷോ​ട്ട് ബ​യേ​ണി​ന്‍റെ നെ​ഞ്ചി​ല്‍ ത​റ​ച്ചു. ഇ​നി ര​ണ്ടാം പാ​ദം പി​എ​സ്ജി​യു​ടെ മൈ​താ​ന​ത്ത് ന​ട​ക്കും.

You might also like

Leave A Reply

Your email address will not be published.