ജനസംഖ്യയില്‍ 5,07,743 പേരും (22.3 ശതമാനം) വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരെന്ന് അധികൃതര്‍. ഇതുവരെ വിതരണം ചെയ്തത് 14,15,761 വാക്‌സീന്‍ ഡോസുകള്‍. രാജ്യത്ത് ഫൈസര്‍-ബയോടെക്, മൊഡേണ വാക്‌സീനുകളാണ് വിതരണം ചെയ്യുന്നത്.മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ വീതം ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 16 വയസ്സിന് മുകളിലുള്ള 39.9 ശതമാനം പേരും ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 79.5 ശതമാനം, 70 വയസ്സിന് മുകളിലുള്ള 81.2 ശതമാനം, 80 വയസ്സിന് മുകളിലുള്ള 84.5 ശതമാനം പേരും ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്.