അതിഭീകരമായി കുതിച്ചുയര്‍ന്ന് രാജ്യത്ത് കൊവിഡ്. പ്രതിദിന കേസുകള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്
3,79,257 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,645 പേര്‍ വൈറസ്ബാധിച്ച് മരണത്തിന് കീഴടങ്ങി.കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് എന്നും മൂന്നു ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 15 മുതല്‍ രണ്ടു ലക്ഷത്തിലേറെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. കിടക്കകളില്ലാത്ത അവസ്ഥയാണ് രാജ്യത്തെ മിക്ക ആശുപത്രികളിലും. ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്.