കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയില്‍ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റായി സംവിധായകനും ആക്ടിവിസ്റ്റുമായ സ്‌പൈക്ക് ലീ . കാന്‍ മാറി ഫിലിം ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരന്‍ ജൂറി അംഗമാകുന്നത്.കഴിഞ്ഞ വര്‍ഷവും ഫെസ്റ്റിവലിന്റെ നേതൃ സ്ഥാനത്ത് ഇരിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയില്‍ ഫെസ്റ്റിവല്‍ നടക്കാതെ പോയെന്നും ലീ പറഞ്ഞു. ഈ ഒരു തിരഞ്ഞെടുപ്പിനെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.
”ഞങ്ങള്‍ കടന്നുപോയ അനിശ്ചിതത്വത്തിലുടനീളം സ്‌പൈക്ക് ലീ നിങ്ങള്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം നല്‍കി. ” പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ സ്‌പൈക്ക് ലീയെ ആശംസിച്ച് കാന്‍ സംഘാടക സമിതി ട്വീറ്റ് ചെയ്തു. എല്ലാ വര്‍ഷവും മേയില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഇക്കുറി ജൂലൈ 6-മുതല്‍ 17 വരെയായിരിക്കും നടക്കുക. ലീ യുടെ നിരവധി സിനിമകള്‍ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1989 ല്‍ ഡു ദി റൈറ്റ് തിംഗ് മുതല്‍ 2018 ല്‍ പ്രദര്‍ശിപ്പിച്ച ബ്ലാക്ക്ക്ലാന്‍സ്മാനിന്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയിരുന്നു.
You might also like