സെപ്റ്റംബറോടെ കുവൈത്തില്‍ 20 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം
2020 ഡിസംബര്‍ അവസാനത്തെ കണക്ക് അനുസരിച്ച് കുവൈത്ത് ജനസംഖ്യ 46,70,000 ആണ്. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിന് നല്‍കില്ല. ഗര്‍ഭിണികള്‍, സാംക്രമിക രോഗമുള്ളവര്‍ എന്നിവര്‍ക്കും നല്‍കുന്നില്ല. വാക്സിന് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയില്‍ നൂറുശതമാനം ഉറപ്പുപറയാന്‍ കഴിയാത്തതിനാലും പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിനാലുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് എടുക്കാന്‍ നിര്ബന്ധിക്കാതിരിക്കുന്നത്.ഒരു വിഭാഗം കുത്തിവെപ്പില്‍നിന്ന് മാറിനില്‍ക്കുമെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം കണക്കിലെടുക്കുേമ്ബാള് ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും സെപ്റ്റംബറോടെ കോവിഡ് വാക്സിന് നല്കാന് കഴിയുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറോടെ സ്കൂളുകളില്‍ നേരിട്ടുള്ള അധ്യയനം സാധ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുകയാണ്. മറ്റു നിയന്ത്രണങ്ങളും നീക്കി സാധാരണ ജീവിതത്തിലേക്ക് ആറുമാസത്തിനകം കടക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.മുന്‍ഗണന വിഭാഗത്തില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍, മാറാരോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഇതിനകം വാക്സിന് നല്കി. സഹകരണ സംഘം ജീവനക്കാര്‍, വിദ്യാഭ്യാസ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക കാമ്ബയിനിലൂടെ വേഗത്തില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കണം. മൊബൈല്‍ വാക്സിനേഷന് യൂനിറ്റുകള്‍ സഹകരണ സംഘങ്ങളില്‍ എത്തിയാണ് ജീവനക്കാര്‍ക്ക് കുത്തിവെപ്പെടുക്കുക. രാജ്യനിവാസികളായ സ്വദേശികളും വിദേശികളും വൈകാതെ വാക്സിന് രജിസ്ട്രേഷന് നടത്തണമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് അഭ്യര്‍ഥിച്ചു.
കോവിഡ്: 1347 കേസുകള്‍; 1386 രോഗമുക്തി; അഞ്ചു മരണം
ഇനി ചികിത്സയില്‍ 14,510 പേര്; െഎ.സി.യുവില്‍ 230 പേര്കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 1347 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,17,933 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ശനിയാഴ്ച 1386 പേര് ഉള്‍പ്പെടെ 2,02,208 പേര് ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,510 പേരാണ് ചികിത്സയിലുള്ളത്. 230 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ചുപേര്‍ വര്‍ധിച്ചു. 8447 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി.ഇതുവരെ രാജ്യത്ത് 19,60,138 പേര്‍ക്ക് വൈറസ് പരിശോധന നടത്തി. അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ 1215 പേരാണ് ഇതുവരെ മരിച്ചത്. ഭാഗിക കര്‍ഫ്യൂ നടപ്പാക്കിയിട്ടും കേസുകള്‍ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളില്‍ ഗണ്യമായ വര്‍ധനയുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വര്‍ധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാര്‍ഡുകള്‍ നിറഞ്ഞുവരുകയാണ്.