സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി ലഭിച്ചതോടെ വലിയ ആശ്വാസമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും. സെക്കന്റ് ഷോകള്‍ ഇല്ലാത്തത് കൊണ്ട് ഒരുപാട് സിനിമകളാണ് റിലീസ് തിയ്യതി മാറ്റിവച്ചിരുന്നത്.സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്ബത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്ബര്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.
You might also like