പാവപ്പെട്ടവരെ സഹായിക്കലെങ്ങനെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാകും: പിണറായി

0

കോണ്‍ഗ്രസിന്‍്റെയും ബിജെപിയുടെയും നേതാക്കള്‍ കേരളത്തില്‍ വന്നാണ് പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.അവര്‍ കേരളത്തെ നശിപ്പിച്ചവരാണ്. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്. വിശപ്പുരഹിത കേരളമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം.നാലര ലക്ഷത്തോളം വരുന്ന പരമദരിദ്രരെ ആ അവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നത്. ഭവനമില്ലാത്ത അഞ്ചു ലക്ഷത്തോളം പേര്‍ക്ക് വീടുനല്‍കുമെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. ഇതൊക്കെ എങ്ങനെയാണ് കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാവുക.യഥാര്‍ഥ കോര്‍പറേറ്റ് വക്താക്കളാണ് ഈ ആരോപണമുന്നയിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യമാകുന്നുണ്ട്. അനുഭവങ്ങളില്‍ നിന്നാണ് ഈ ബോധ്യമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.