ഇന്നലെ ലോക്സഭയിൽ വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ മൂന്ന് കോൺഗ്രസ് എംപിമാരുടെ ചോദ്യത്തിന് നൽകിയ മറുപടി

0

ഇന്നലെ ലോക്സഭയിൽ വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ മൂന്ന് കോൺഗ്രസ് എംപിമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയാണിത്. സെൻട്രൽ യൂണിവേഴ്സികൾ, ഐഐടികൾ, ഐസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നികത്തപ്പെടാതെ കിടക്കുന്ന അദ്ധ്യാപന തസ്തികകളുടെ എണ്ണമായിരുന്നു ചോദ്യം. മൊത്തം സ്ഥാപനങ്ങളെടുത്താൽ ഒബിസിക്കാരുടെ 52% ലധികവും പട്ടികജാതി–പട്ടികവർഗക്കാരുടെ 40% ത്തോളം പോസ്റ്റുകളുമാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. 42 സെൻട്രൽ യൂണിവേഴ്സിറ്റികളിൽ മാത്രം 6074 തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടത്രെ. ഇതിൽ 75% വും പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്തതാണ്. ഈ വിഭാഗങ്ങളിൽനിന്ന് വിവിധ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷകരില്ലാത്തത് കൊണ്ടല്ല ബോധപൂർവം കൊടുക്കാതിരിക്കുകയാണ് ചെയ്യുന്നതെന്ന് നേരത്തെ ഹിന്ദു പത്രം നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.

You might also like

Leave A Reply

Your email address will not be published.