ഹജ്ജ് കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ഒരുക്കം തുടങ്ങി സൗദി

0

സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക മെഡിക്കല്‍ സംഘം ഇത്തവണയും ഹജ്ജിനായുണ്ടാകും. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.കഴിഞ്ഞ തവണ ആയിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു അവസരം. സൗദിക്കകത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു ഇതില്‍ അവസരം. ഇത്തവണ വിദേശത്തു നിന്നും ഹാജിമാരെത്തും. ഇത് കണക്കാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും.പതിനഞ്ച് ദിവസത്തിനകം പട്ടിക ആരോഗ്യ മന്ത്രാലയം കൈമാറും. സേവനത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് ഹറമില്‍ സേവനത്തിനെത്തിക്കുക. ജൂലൈ മാസത്തില്‍ നടക്കുന്ന ഹജ്ജിന് മുന്നോടിയായ സൗദിയില്‍ കോവിഡ് വാക്സിന്റെ വിതരണം വലിയോരളവില്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

You might also like

Leave A Reply

Your email address will not be published.