ഷെയിന്‍ വാണിന്റെ പ്രവചനം ശരിയാകുമോ?

0

സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ പിച്ചില്‍ ടോസ് നേടിയപ്പോള്‍ തന്നെ ഇന്ത്യ ഏറെക്കുറേ ജയം ഉറപ്പിച്ചമട്ടായിരുന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും അജിന്‍കെ രഹാനയുടെ അര്‍ധസെഞ്ച്വറിയും കൂടിയായപ്പോള്‍ ആ ആത്മവിശ്വാസം ഇരട്ടിച്ചു. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ പിച്ചിന്റെ സ്വഭാവം ആദ്യ ദിവസം തന്നെ അനുകൂലമാക്കിയപ്പോള്‍ മത്സരഫലം പ്രവചിക്കുന്നതിലായി എല്ലാവര്‍ക്കും താല്‍പര്യം. ഇന്ത്യ ജയിക്കുമോ എന്നതില്ല, എത്ര വേഗം, ഏത് രീതിയില്‍ ആകും മത്സരം മുന്നോട്ടുപോവുക എന്നതാണ് ചര്‍ച്ച.അതില്‍ ശ്രദ്ധേയമാകുന്നത് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വാണിന്റെ പ്രവചനമാണ്.
വാണ്‍ പറയുന്നു:


ഇംഗ്ലണ്ടിനെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 157 റണ്‍സിന് ഓള്‍ഔട്ടാക്കും. അതും രണ്ടാം ദിവസം ചായയ്ക്ക് പിരിയും മുമ്ബ്. ചായയ്ക്ക് ശേഷം ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങും’

ഒന്നാം ദിവസം ഇന്ത്യയുടെ അവസാന മൂന്ന് വിക്കറ്റുകള്‍ വീണത് ഒരുമണിക്കൂറിനിടയില്‍ ആയിരുന്നു. രോഹിത് ശര്‍മയുടെയും രഹാനെയുടെയും ദീര്‍ഘ ഇന്നിങ്‌സിന് ശേഷമായിരുന്നു ഈ വീഴ്ച.രണ്ടാം ദിനം കളി തുടങ്ങിയപ്പോഴും വാണിന്റെ പ്രവചനത്തെ സാധൂകരിക്കാവുന്ന വിധം ഇന്ത്യയുടെ വാലറ്റം വേഗം പവലിയനിലേക്ക് മടങ്ങി.
സ്പിന്നിന് അനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം എന്താവും എന്ന് കാത്തിരിക്കുയാണ് ആരാധകര്‍.

ട്വിറ്ററില്‍ വോണ്‍ കുറിച്ചു.

You might also like

Leave A Reply

Your email address will not be published.