മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള പടുകൂറ്റന്‍ ഹോട്ടലും കാസിനോയും തകര്‍ത്തു

0

അതിശക്തമായ സ്‌ഫോടന ശേഷിയുളള 3,000 ഡൈനാമിറ്റുകള്‍ ഉപയോഗിച്ചാണ് 34 നിലകളുളള ഹോട്ടല്‍ തകര്‍ത്തത്. വെറും 20 സെക്കന്‍ഡിലാണ് ഹോട്ടല്‍ തകര്‍ത്തത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെയായിരുന്നു സ്‌ഫോടനം നടത്തിയത്.1984ലാണ് ഈ ഹോട്ടലും കാസിനോയും ആരംഭിയ്ക്കുന്നത്. ഏറെ നാള്‍ സെലിബ്രിറ്റികള്‍ക്ക് അടിപൊളി പാര്‍ട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്‌സ്‌പോട്ടായിരുന്നു ഈ ഹോട്ടല്‍. എന്നാല്‍ കാലക്രമേണ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു. സെലിബ്രിറ്റികള്‍ ഈ ഹോട്ടലിനെ ഉപേക്ഷിയ്ക്കുന്ന അവസ്ഥയായി. 2009 ആയപ്പോള്‍ ട്രംപ് കാസിനോയുമായുളള ബന്ധം ഉപേക്ഷിച്ചു. 2014ല്‍ ഹോട്ടല്‍ പൂട്ടി.കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടാകുകയും ചില ഭാഗങ്ങള്‍ തകരാനും തുടങ്ങി. ഇതോടെയാണ് കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചത്. തൊട്ടടുത്തുളള കെട്ടിടങ്ങള്‍ക്കൊന്നും യാതൊരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയിലാണ് ഹോട്ടല്‍ തകര്‍ത്തത്. അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിയ്ക്കുന്നത്.

You might also like

Leave A Reply

Your email address will not be published.