വാരണാസിയില്‍ നിന്നും കേരളത്തിലെത്തി മോഹന്‍ലാലിനും ഷാരൂഖ് ഖാനുമൊപ്പം താരമായ കര്‍ണന്‍

0

കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്ബോള്‍ 302 സെന്റീമീറ്ററാണ് ഉയരം. ഇഷ്ടക്കാര്‍ കര്‍ണാപ്പിയെന്നാണ് കര്‍ണനെ വിളിക്കുക.പൃഥ്വിരാജ് അടക്കമുള്ള സിനിമാ താരങ്ങളും കര്‍ണന് അന്ത്യാജ്ഞലി അര്‍പ്പിച്ചെത്തിയിരുന്നു. ഉത്സവ പറമ്ബുകളില്‍ മാത്രമല്ല സിനിമകളിലും താരമാണ് മംഗലാംകുന്ന് കര്‍ണന്‍. മോഹന്‍ലാല്‍ നായകനായ നരസിംഹത്തില്‍ കര്‍ണന്‍ അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രം കഥാനായകനിലും മണിരത്‌നത്തിന്റെ ദില്‍സെയിലും കര്‍ണന്റെ തലപ്പൊക്കം കാണാം. ദില്‍സെയിലെ സൂപ്പര്‍ഹിറ്റ് ഗാനം ജിയാ ജലേയില്‍ കര്‍ണന്‍ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖ് ഖാനും പ്രീതി സിന്റയ്ക്കും ഒപ്പമാണ്.1963ല്‍ ബിഹാറിലായിരുന്നു ജനനം. 1991ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. പ്രശസ്തിയുടെ ഉയരക്കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും ആയുധമില്ലാത്തവനെ ആക്രമിക്കരുതെന്ന പാഠം അവന്‍ തെറ്റിച്ചിരുന്നില്ല. പൂരപ്പറമ്ബിലെത്തിയാല്‍ ‘കര്‍ണനിസം’ കാണാന്‍ കഴിയും.

You might also like

Leave A Reply

Your email address will not be published.