ഡോണള്‍ഡ്​ ട്രംപിന്​ വിദേശത്തും കാത്തിരിക്കുന്നത്​ ‘എട്ടിന്‍റെ പണി’

0

മുന്‍ വിദേശ കാര്യ സെക്രട്ടറി മൈക്​ പോംപിയോ ഉള്‍പെടെ 28 ട്രംപ്​ വിശ്വസ്​തരെ ചൈന വിലക്കി. രാജ്യത്തിന്‍റെ പരമാധികാരത്തിനുമേല്‍ കടന്നുകയറിയവര്‍ക്കെതിരെയാണ്​ നടപടി.ഇവര്‍ക്ക്​ ചൈനയില്‍ മാത്രമല്ല, ഹോങ്​കോങ്​, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ല. ബൈഡന്‍റെ അധികാരാരോഹണ ചടങ്ങ്​ പൂര്‍ത്തിയായി 15 മിനിറ്റിനിടെ ഉത്തരവ്​ പുറത്തിറങ്ങിയതായി ബ്ലൂബര്‍ഗ്​ റിപ്പോര്‍ട്ട്​ പറയുന്നു.ട്രംപിന്‍റെ സാമ്ബത്തിക ഉപദേഷ്​ടാവ്​ പീറ്റര്‍ നവാരോ, ​ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ റോബര്‍ട്ട്​ ഒബ്രിയന്‍, മുതിര്‍ന്ന പൂര്‍വേഷ്യ നയതന്ത്രജ്​ഞന്‍ ഡേവിഡ്​ സ്റ്റില്‍വെല്‍, ​ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്​ടാവ്​ മാത്യു പോട്ടിങ്​ഗര്‍, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്​സ്​ അസര്‍, സാമ്ബത്തിക വികസന അണ്ടര്‍ സെക്രട്ടറി കീത്ത്​ ക്രാച്ച്‌​, യു.എന്‍ അംബാസഡര്‍ കെല്ലി ക്രാഫ്​റ്റ്​, ദേശീയ സുരക്ഷാ ഉപദേഷ്​ടാവായിരുന്ന ജോണ്‍ ബോള്‍ട്ടണ്‍, ചീഫ്​ സ്​ട്രാറ്റജിസ്റ്റ്​ സ്റ്റീവ്​ ബാനണ്‍ എന്നിവരും വിലക്ക്​ നേരിടുന്നവരില്‍ പെടും.

You might also like

Leave A Reply

Your email address will not be published.