ട്വിറ്ററില്‍ ആദ്യമായി ‘സെക്കന്‍ഡ് ജെന്റില്‍മാന്‍’ അകൗണ്ട് സ്വന്തമാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ്
ജനുവരി 20നാണ് പുതിയ അംഗങ്ങള്‍ വൈറ്റ് ഹൗസില്‍ എത്തുന്നത്. അതോടൊപ്പം തന്നെ പുതിയ സോഷ്യല്‍ മീഡിയ അകൗണ്ടുകളും ആരംഭിക്കും. ഇതിനിടെ ട്വിറ്ററില്‍ ഇതാദ്യമായി ‘സെക്കന്‍ഡ് ജെന്റില്‍മാന്‍’ അകൗണ്ട് സ്വന്തമാക്കിയിരിക്കയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ് അഭിഭാഷകനായ ഡൗഗ്ലസ് എംഹോഫ്.2020 യുഎസ് തെരഞ്ഞെടുപ്പില്‍ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതാദ്യമായാണ് ട്വിറ്ററില്‍ സെക്കന്‍ഡ് ജെന്റില്‍മാന്‍ എന്ന അകൗണ്ട് പിറക്കുന്നത്. കമല ഹാരിസിന്റെ ഭര്‍ത്താവ് ഡൗഗ്ലസ് എംഹോഫിന്റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചതിന് ശേഷം ഫോളോവേഴ്സിന്റെ എണ്ണത്തിലും മുന്നേറ്റമുണ്ടായി. ഇതുവരെ 4.8 ലക്ഷം ഫോളോവേഴ്സിനെയാണ് ‘സെക്കന്‍ഡ് ജെന്റില്‍മാന്‍’ അകൗണ്ട് നേടിയത്.’ഭാവി സെക്കന്‍ഡ് ജെന്റില്‍മാന്‍ ഡൗഗ്ലസ് എംഹോഫ് അര്‍പണബോധമുള്ള പിതാവ്, കമല ഹാരിസിന്റെ പ്രൈൗഡ് ഹസ്ബന്‍ഡ്.. എന്നിങ്ങനെയാണ് ഡൗഗ്ലസിന്റെ ട്വിറ്ററിലെ ബയോഡാറ്റ.