ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച എം.എസ്. ഓമനക്കുട്ടന് അഭിനന്ദന പ്രവാഹം
ജനുവരി 18നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 54കാരിയായ കോഴിക്കോട് വടകര സ്വദേശിനി അനിത എന്ന യാത്രക്കാരിക്ക് നെഞ്ചുവേദനയുണ്ടായതായി റെയില്‍വേ പാസഞ്ചേഴ്സ് എമര്‍ജന്‍സി നമ്ബറായ 182ല്‍ സന്ദേശം ലഭിക്കുന്നത്.ബോഗിക്കരുകില്‍ ഓടിയെത്തിയ ഓമനക്കുട്ടെന്റ കൈകളിലേക്ക് കുഴഞ്ഞവീണ ഇവരെ സ്ട്രെക്ചറിന് കാത്തുനില്‍ക്കാതെ കോരിയെടുത്ത് ഓടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. കൃത്യസമയത്ത് അടിയന്തര ഇടപെടല്‍ നടത്തി ഒരു ജീവന് രക്ഷിച്ച ഓമനക്കുട്ടനെ ഡി.ആര്.എം അഭിനന്ദിക്കുകയും 4000 രൂപ അനുവദിക്കുകയും ചെയ്തു.ഇത് കൂടുതല്‍ ഉത്തരവാദിത്തബോധവും അംഗീകാരവുമായി താന്‍ കരുതുന്നതായി ഓമനക്കുട്ടന് വ്യക്തമാക്കുന്നു. അനിതയുടെ ബന്ധുക്കളും മക്കളും വിളിച്ചിരുന്നതായും ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അനിത സുഖമായിട്ട് ഇരിക്കുന്നതായും അറിയിച്ചതായി ഓമനക്കുട്ടന് പറയുന്നു. ഭാര്യ സുബി, മക്കളായ ഗായത്രി, ഗോപിക, ഗോകുല്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.