ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ചര്‍ച്ച

0

യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ആക്രമണത്തിന്‍്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി സൂചന. യുഎസ് മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡന്‍്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.യുഎസ് ഭരണഘടനയിലെ 25-ാം വകുപ്പ് അനുസരിച്ച്‌ വൈസ് പ്രസിഡന്‍്റിനും ക്യാബിനറ്റിനും ചേര്‍ന്ന് പ്രസിഡന്‍്റിനെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ ഈ നടപടിക്ക് തുടക്കമിടാന്‍ വൈസ് പ്രസിഡന്‍് മൈക്ക് പെന്‍സിന്‍്റെ പിന്തുണ വേണം എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ട്രംപിന്‍്റെ വിശ്വസ്തനായ മൈക്ക് പെന്‍സ് അതിന് തയ്യാറാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഒരു കണ്‍ട്രോളുമില്ലാത്ത അവസ്ഥയിലാണ് ട്രംപെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഉന്നത നേതാവ് പറഞ്ഞു. ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിന് നീക്കം ചെയ്യാന്‍ വൈസ് പ്രസിഡന്‍്റ് മൈക്ക് പെന്‍സിന് മേലെ കനത്ത സമ്മര്‍ദ്ദമാണ് സഹപ്രവര്‍ത്തകര്‍ ചെലുത്തുന്നതെന്നും സിബിഎസ് റിപ്പോര്‍ട്ട്

You might also like

Leave A Reply

Your email address will not be published.