കാ​പി​റ്റ​ല്‍ ഹി​ല്‍ ബി​ല്‍​ഡി​ങ്ങി​ലെ അക്രമ സംഭവങ്ങളിലുള്ള നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ് നീക്കം തുടങ്ങി

0

സ്വയം മാപ്പു നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന വാദം ഉയര്‍ത്തിയാണ് ട്രംപിന്‍റെ പുതിയ നീക്കം. ഈ വിഷയത്തില്‍ വൈറ്റ് ഹൗസ് കൗണ്‍സില്‍ പാറ്റ് സിപോലോന്‍, സഹായികള്‍, അഭിഭാഷകര്‍ അടക്കമുള്ള നിയമവിദഗ്ധരുടെ ഉപദേശം തേടിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് സ്വയം മാപ്പുനല്‍കിയാല്‍ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് വിവരം.അതേസമയം, സ്വയം മാപ്പു നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ ഭരണഘടനാ വിദഗ്ധര്‍ രണ്ടുതട്ടിലാണ്. പ്രസിഡന്‍റിന് സ്വയം മാപ്പുനല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നിയമ കുറിപ്പില്‍ പറയുന്നു. എന്നാല്‍, അദ്ദേഹത്തിന് സ്ഥാനമൊഴിയാന്‍ സാധിക്കും. കൂടാതെ, വൈസ് പ്രസിഡന്‍റിനോട് ചുമതലയേല്‍ക്കാനും മാപ്പ് നല്‍കാനും ആവശ്യപ്പെടാവുന്നതാണ്. എന്നിരുന്നാലും, നിയമ കുറിപ്പുമായി ഇത് ബന്ധിപ്പിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ലോ​ക​ത്തെ പ​ഴ​ക്ക​മേ​റി​യ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ ജ​ന​വി​ധി മ​റി​ക​ട​ക്കാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ പ്ര​ത്യ​ക്ഷ അ​ക്ര​മ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. ജോ ​ബൈ​ഡ​‍ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ, തെ​ര​ഞ്ഞെ​ടു​പ്പ്​ അപഹരിച്ചുവെ​ന്ന്​ നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്ന ട്രം​പ്​ വൈ​റ്റ്​​ഹൗ​സി​ന്​ സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ അ​നു​യാ​യി​ക​ളോ​ട്​ കാ​പി​റ്റ​ലി​ലേ​ക്ക്​ നീ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു.മു​ന്‍ സ​ഹാ​യി​ക​ളാ​യ റോ​ജ​ര്‍ സ്​​റ്റോ​ണ്‍, പോ​ള്‍ മ​ന​ഫോ​ര്‍​ട്ട്, മ​രു​മ​ക​ന്‍ ജാ​ര​ദ്​ കു​ഷ്​​ന​റു​ടെ പി​താ​വ്​ ചാ​ള്‍​സ്​ കു​ഷ്​​ന​ര്‍ എ​ന്നി​വ​ര​ട​ക്കം 29 പേ​ര്‍​ക്ക്​ ട്രം​പ് ഡിസംബര്‍ 24ന്​ മാ​പ്പ്​ ന​ല്‍​കിയിരുന്നു. തെ​റ്റാ​യ ആ​ദാ​യ​നി​കു​തി രേ​ഖ സ​മ​ര്‍​പ്പി​ച്ച കേ​സി​ല്‍ 2004ല്‍ ​ശി​ക്ഷി​ക്ക​പ്പെ​ട്ട ചാ​ള്‍​സ്​ കു​ഷ്​​ന​ര്‍​ ര​ണ്ടു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ന്‍ ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ബ​ര്‍​ട്ട്​ മ്യൂ​ള​ര്‍ അ​ന്വേ​ഷ​ണ സ​മി​തി ശി​ക്ഷി​ച്ച​വ​രാ​ണ്​ സ്​​റ്റോ​ണും മ​ന​ഫോ​ര്‍​ട്ടും.

You might also like

Leave A Reply

Your email address will not be published.