ഒമാനില്‍ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ജോ​ലി മാ​റു​ന്ന​തി​ന്​ നി​ബ​ന്ധ​ന ബാ​ധ​കം

0

നി​ല​വി​ലു​ള്ള തൊ​ഴി​ല്‍ ക​രാ​റിന്റെ കാ​ലാ​വ​ധി ക​ഴി​യ​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ബ​ന്ധ​ന​യെ​ന്ന്​ ആ​ര്‍.​ഒ.​പി വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച്‌​ പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. നി​ല​വി​ലെ തൊ​ഴി​ല്‍ ക​രാ​ര്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​വു​ക​യോ അ​ല്ലെ​ങ്കി​ല്‍ തൊ​ഴി​ല്‍ ക​രാ​ര്‍ റ​ദ്ദാ​ക്കു​ക​യോ വേ​ണം. ഇ​തോ​ടൊ​പ്പം നി​ല​വി​ലെ തൊ​ഴി​ലു​ട​മ​ക്ക്​ ജോ​ലി മാ​റു​ന്ന​യാ​ളു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ധാ​ര​ണ​യി​ല്‍ ഏ​ര്‍​പ്പെ​ടാ​നും നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.അ​തി​നി​ടെ, ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ കാ​ല​യ​ള​വി​നി​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച്‌​ നാ​ട്ടി​ല്‍ പോ​യ​വ​ര്‍ ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ഒ​മാ​നി​ലേ​ക്ക്​ തി​രി​കെ വ​രാ​ന്‍ വി​സി​റ്റി​ങ്​ വി​സ​ക്ക്​ അ​പേ​ക്ഷി​ച്ച​പ്പോ​ള്‍ കി​ട്ടാ​തി​രു​ന്ന സം​ഭ​വ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

You might also like

Leave A Reply

Your email address will not be published.