സ്കോട്ടിഷ് ദമ്ബതികളായ ഷാരോണ്‍, മൈക്കിള്‍ എന്നിവര്‍ പതിവുള്ള സായാഹ്ന സവാരിക്കായി എത്തിയതായിരുന്നു ട്രെയിഗ് ഈസ് ബീച്ചില്‍

0

കൂടെ ഇവരുടെ വളര്‍ത്തു പട്ടി ലൂയിയുമുണ്ട്. ലൂയിയാണ് കടലില്‍ ആ കാഴ്ച്ച ആദ്യം കണ്ടത്. ഒരു പ്ലാസ്റ്റിക് കുപ്പി ഒഴുകി തീരത്തടിയുന്നു.ഉടന്‍ തന്നെ ലൂയി കുപ്പി കടിച്ചെടുത്ത് ഷാരോണിനും മൈക്കിളിനും എത്തി. പൂപ്പല്‍ പിടിച്ച ഒരു പ്ലാസ്റ്റിക് കുപ്പി ആദ്യം കണ്ടപ്പോള്‍ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. കടലിലൂടെ ഇങ്ങനെ പലതും ഒഴുകി വരുമല്ലോ. എന്നാല്‍ അധികം കാലപ്പഴക്കമില്ലാത്ത കുപ്പി തുറന്ന ഷാരോണും മൈക്കിളും ആദ്യമൊന്ന് അമ്ബരന്നു.ഒരു കത്തായിരുന്നു കുപ്പിയിലുണ്ടായിരുന്നത്. അതും കാനഡയില്‍ നിന്ന് 3200 ഓളം കിലോമീറ്റര്‍ താണ്ടി വന്നത്. കത്തില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ ദമ്ബതികള്‍ക്ക് അതിലേറെ സന്തോഷം.കാനഡയിലെ വിദൂര പ്രദേശമായ റീഫ് ഹാര്‍ബറില്‍ നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. എഴുതിയിരിക്കുന്നത് ഒരു പെണ്‍കുട്ടിയും. കത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ,’ഹായ്, എന്റെ പേര് കായ, എന്റെ അങ്കിളാണ് എനിക്കു വേണ്ടി ഈ കത്ത് എഴുതിയിരിക്കുന്നത്. ആരുടേയെങ്കിലും കൈകളില്‍ കുപ്പിക്കുള്ളിലെ ഈ കുറിപ്പ് എത്തുമെന്ന് പ്രതീക്ഷയോടെ അദ്ദേഹം മത്സ്യബന്ധന ബോട്ടില്‍ നിന്ന് അദ്ദേഹം ഇത് കടലില്‍ ഉപേക്ഷിക്കുന്നു. എത്രദൂരം കുപ്പി സഞ്ചരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പ്രവര്‍ത്തി. ന്യൂഫൗണ്ട്ലന്റിലെ ചെറിയ പ്രദേശമായ റീഫ് ഹാര‍്ബറില്‍ നിന്നാണ് ഈ കത്ത് വരുന്നത്.’കത്ത് വായിച്ച്‌ ഷാരോണിനും മൈക്കിളിനും സന്തോഷം അടക്കാനായില്ല. ഏറെ കഷ്ടപ്പെട്ടാണെങ്കിലും 2000 മൈല്‍ അകലെ താമസിക്കുന്ന കായ എന്ന പെണ്‍കുട്ടിയെ ഇരുവരും കണ്ടെത്തി. കത്തിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഉടമയെ കണ്ടെത്താന്‍ സഹായിച്ചത്.കായയുടെ മുത്തശ്ശിയാണ് ദമ്ബതികളെ ആദ്യം വിളിക്കുന്നത്. റീഫ് ഹാര്‍ബറിലെ നഴ്സാണ് മുത്തശ്ശി. തന്റെ കത്തിന് പ്രതികരണമുണ്ടായതില്‍ കായ വളരെ സന്തോഷവതിയാണെന്ന് മുത്തശ്ശി ഷാരോണിനേയും മൈക്കിളിനേയും അറിയിക്കുകയും ചെയ്തു.കത്തില്‍ കായയുടെ മേല്‍വിലാസം ഉള്ളതിനാല്‍ കായയ്ക്ക് ഒരു മറുപടിയും ഒപ്പം സമ്മാനങ്ങളും അയക്കാനാണ് ദമ്ബതികളുടെ തീരുമാനം.

You might also like

Leave A Reply

Your email address will not be published.