സിബിഎസ് ഇ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഇന്ന് അധ്യാപകര്‍ അടക്കമുള്ളവരുമായി ഓണ്‍ലൈനിലൂടെ സംവദിക്കും

0

വൈകീട്ട് നാലിനാണ് മന്ത്രിയുടെ സംവാദം.സിബിഎസ്‌ഇ 10 ,12 ക്ലാസ്സുകളിലെ പരീക്ഷ തീയതികള്‍ സംബന്ധിച്ചാണ് മന്ത്രി അധ്യാപകര്‍ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് കേന്ദ്രമന്ത്രി ഒണ്‍ലൈനിലൂടെ സംവദിക്കുന്നത്.നേരത്തെ ജെഇഇ മെയിന്‍ എക്‌സാം 2021, നീറ്റ് 2021, സിബിഎസ് ഇ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രമേശ് പൊഖ്‌റിയാല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു.

You might also like
Leave A Reply

Your email address will not be published.