ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടരും

0

ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​ന്നാ​ര്‍ ക​ട​ലി​ടു​ക്കില്‍ തു​ട​രു​ന്ന​തിനാല്‍ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ,കോട്ടയം, തൃശ്ശൂര്‍ , പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 115.6 മി​ല്ലീ​മി​റ്റ​ര്‍ മു​ത​ല്‍ 204.4 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്. ക​ട​ല്‍ അ​തി​പ്ര​ക്ഷു​ബ്​​ധ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള തീ​ര​ത്തു​നി​ന്ന് ക​ട​ലി​ല്‍ പോ​കു​ന്ന​തി​നു​ള്ള നി​രോ​ധ​നം തു​ട​രു​ക​യാ​ണ്.തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലും കാവേരി തീരമേഖലയിലും മഴ തുടരുകയാണ്. തീരമേഖലകളില്‍ നിന്ന് ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബുറേവിയെ തുടര്‍ന്നുണ്ടായ മഴക്കെടുതികളില്‍ തമിഴ്നാട്ടില്‍ മരണം 19 ആയി.

You might also like

Leave A Reply

Your email address will not be published.