മത്സ്യകൃഷി കുതിച്ചുചാട്ടത്തിെന്റ പാതയിലാണെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്രസമ്ബദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് വ്യക്തമാക്കി. റഅ്സ് ഹയ്യാന്‍ ഭാഗത്തെ മത്സ്യകൃഷി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാവിയില്‍ കൂടുതല്‍ നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. മത്സ്യമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ബഹ്റൈെന്റ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് മത്സ്യകൃഷിയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി കൂടുതല്‍ ഉപയോഗിക്കുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. നിലവില്‍ അഞ്ചു മേഖലകളാണ് ഇതിന് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.