പത്ത്, പ്ലസ്ടു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും
പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും ചോദ്യപ്പേപ്പറില്‍ ചോയിസ് സൌകര്യം കൂട്ടണമെന്ന നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് എസ് സിഇആര്‍ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും.പരീക്ഷയ്ക്ക് മുന്‍പ് അധ്യയനം പൂര്‍ത്തിയാക്കാനുള്ള വഴികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. കൊറോണ പരിമിതികള്‍ക്കിടെ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാതെ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.