ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍ എത്തുന്നവര്‍ക്ക് ഇനി ഡിസ്കൗണ്ട് കാര്‍ഡുകളും
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഓഫറുകള്‍ ലഭിക്കുക. ഈ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് സെന്ററുകള്‍, ഷോപ്പുകള്‍, റസ്റ്റാറന്റുകള്‍, ഹോട്ടല്‍ തുടങ്ങിയവ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഓഫറുകള്‍ സ്വന്തമാക്കാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആര്.എഫ്.എ) പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ലോഞ്ചിങ് ജൈടെക്സ് ടെക്നോളജി വീക്കില്‍ ജി.ഡി.ആര്.എഫ്.എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയും ദുബൈ ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സാമി അല്‍ കംസിയും ചേര്‍ന്ന് നിര്‍വഹിച്ചു.അല്‍ സാദ ടൂറിസ്റ്റ് സ്മാര്‍ട്ട് കാര്‍ഡ് എന്ന പേരിലാണ് കിഴിവ്. പാസ്പോര്‍ട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന് പ്രത്യേക ബാര്‍കോഡ് നല്‍കും. ഇതിലെ കോഡ് സ്കാന്‍ ചെയ്ത് പാസ്പോര്‍ട്ട് നമ്ബറും എത്തിയ തീയതിയും രജിസ്റ്റര്‍ ചെയ്യുന്നതോടെ പദ്ധതിയുടെ ഭാഗമാകും. പ്രൊമോഷന് ലഭിക്കുന്ന സ്ഥാപനങ്ങളും അതിെന്റ ലൊക്കേഷനും ആപ്പില്‍ ദൃശ്യമാകും. പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ ഓഫറുകള്‍ അറിയിപ്പായി ലഭിക്കും. ദുബൈയിലെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതോടെ കാര്‍ഡ് അസാധുവാകും. മറ്റൊരു ടൂറിസ്റ്റ് വിസയില്‍ എത്തുമ്ബോള്‍ പുതിയ കാര്‍ഡ് നല്‍കും. സന്ദര്‍ശകരുടെ സന്തോഷമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അത് വര്‍ധിപ്പിക്കാനാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മരി പറഞ്ഞു.