കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍

0

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പോലും അറിയില്ലെന്നും ഹസന്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് യുഡിഎഫിന്റെയും നിലപാട്. ഈ സമയത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസന്‍.അതേസമയം കെ സി ജോസഫ് എംഎല്‍എ ഇതേ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പരാതി. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമെന്നും യുഡിഎഫ്.കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നടത്തിയത്. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.