കുവൈത്തില്‍ ഇഖാമ പുതുക്കാന്‍ ഒാണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം ഇൗ സേവനം ഉപയോഗപ്പെടുത്തിയത് 21,19,641 പേര്
മന്ത്രാലയത്തിെന്റ ഇ-സര്‍വിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്ബനികള്‍ക്ക് പ്രത്യേക യൂസര്‍ നെയിമും പാസ് വേര്‍ഡും അനുവദിക്കും. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മാര്‍ച്ച് ഒന്നുമുതല്‍ താമസ കാര്യ ഓഫിസുകളില്‍ നേരിട്ട് ചെല്ലാതെ ഓണ്‍ലൈന്‍ വഴി അപേക്ഷ പൂരിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാം.ആഭ്യന്തരമന്ത്രാലയത്തിെന്റ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ- സര്‍വിസ് നടപ്പാക്കുന്നത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്. ഗാര്‍ഹികത്തൊഴിലാളികളുടെ ഇഖാമ സ്പോണ്സര്ക്ക് ഒാണ്‍ലൈനായി പുതുക്കാം. അവധിക്ക് പോയ വിദേശികള്‍ കോവിഡ് പശ്ചാത്തലത്തില്‍ തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ തൊഴിലുടമക്കോ മന്‍ദൂബിനോ ഇഖാമ പുതുക്കാവുന്നതാണ്. ഇഖാമ പുതുക്കല്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ഒാണ്ലൈനാക്കിയത് കോവിഡ് കാലത്ത് വളരെയധികം പ്രയോജനപ്പെട്ടു. ഡിജിറ്റല്വത്കരണത്തിെന്റ പാതയില്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണ് കുവൈത്ത്.