കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍

0

തന്റെ ട്വിറ്ററിലൂടെയാണ് കമല്‍ ഹാസന്‍ ആര്യയ്ക്ക് അഭിനന്ദനം അറിയിച്ചത്.ചെറുപ്രായത്തില്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയവും മാറ്റത്തിനായുള്ള ഒരുക്കത്തിലാണ്- എന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്. നടന്‍ മോഹന്‍ലാലും ആര്യയെ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു. പുതിയ തീരുമാനം മികച്ചതാവട്ടെ. തിരുവനന്തപുരത്തെ കൂടുതല്‍ ഭംഗിയായി നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.