ഒരു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അരമണിക്കൂര്‍

0

കോവിഡ് വാക്‌സിനിന്റെ ഒരു ഡോസ് കുത്തി വെക്കാന്‍ അര മണിക്കൂര്‍ വേണ്ടി വരും.ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഒരേ സമയം 100 പേര്‍ക്കാണ് കുത്തിവയ്‌പ്പെടുക്കുക. വാക്‌സിന്‍ എടുത്തവരുടെ ആരോഗ്യ നില നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഒരാള്‍ക്ക് അര മണിക്കൂര്‍ എന്ന സമയം നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുക.ഒരു കോടിയോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ എടുക്കും. വാക്‌സിന്‍ എടുക്കേണ്ട ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക 97 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും, 70 ശതമാനം സ്വകാര്യ ആശുപത്രികളും കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.ജനുവരി ആദ്യ ആഴ്ചയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങും എന്നാണ് സൂചന. നിലവില്‍ ഫൈസര്‍, കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയിലെ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയിരിക്കുന്നത്. ഇതില്‍ ഫൈസര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതല്ല.

You might also like

Leave A Reply

Your email address will not be published.