അജ്മാന്‍ ജെറ്റ് സ്കീ മാരത്തണ്‍ വെള്ളിയാഴ്‌ച നടക്കും

0

അജ്മാന്‍ കോര്‍ണിഷില്‍ അരങ്ങേറുന്ന അജ്മാന്‍ സീ ഫെസ്​റ്റിവലിന്റെ രണ്ടാം പതിപ്പ് ഇക്കുറി ഏറെ പുതുമകളോടെയാണ്. ദുബൈ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ലബിന്റെ
മേല്‍നോട്ടത്തില്‍ അജ്മാന്‍ പൊലീസ്, ദുബൈ പൊലീസ്, ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്‌ കോസ്​റ്റല്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് ഫെസ്​റ്റിവല്‍.ദുബൈ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്നു വരെ രജിസ്ട്രേഷന്‍ ലഭ്യമാണ്. ഈ മേഖലയിലെ തുടക്കക്കാര്‍ക്കും രജിസ്ട്രേഷന്‍ സൗകര്യമുണ്ട്. തുടക്കക്കാര്‍ക്ക് 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് 60 മിനിറ്റും അല്ലാത്തവര്‍ക്ക് 105 മിനിറ്റ് ഓപ്പണ്‍ കാറ്റഗറിയിലുമാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനമൂല്യമുള്ള മത്സരം അരങ്ങേറുന്നത്.

You might also like

Leave A Reply

Your email address will not be published.