43 മൊബൈല്‍ ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ നിയന്ത്രണം കര്‍ശനമാക്കുന്നതില്‍ ഒരു ചുവടുകൂടി വെച്ചു

0

2020 ജൂണ്‍ 29ന് 59 ആപ്പുകള്‍ ആദ്യം നിരോധിച്ചു. സെപ്തംബര്‍ രണ്ടിന് 118 ആപ്പുകള്‍ കൂടി നിരോധിച്ചു. മൂന്നാം ഘട്ടത്തില്‍ 43 ആപ്പുകളുടെ നിരോധനം കൂടി വന്നപ്പോള്‍ ആകെ എണ്ണം 220 ആയി ഉയര്‍ന്നു.

എന്തുകൊണ്ട് നിരോധനം?

രാജ്യത്തിന്റെ പരമാധികാരം അഖണ്ഡത പ്രതിരോധം പൊതുസുരക്ഷ, പൊതുനിയമം എന്നിവ തകര്‍ക്കുന്നതിന് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓഡിനഷന്‍ സെന്റിന്റെ വിശദമായ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിരോധനം.നിരോധിച്ചവയെല്ലാം ഇന്ത്യയില്‍ ജനപ്രീയമായ ചൈനീസ് ആപ്പുകളാണ്. അതുകൊണ്ടുതന്നെ നിരോധനം ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ മറ്റൊരു സുപ്രധാന നടപടിയായി ഇത് മാറി. ഒരു വെര്‍ച്വല്‍ യുദ്ധം.വലിയ ഇ കൊമേഴ്‌സ് ആപ് ആയ അലി എക്‌സ്പ്രസ് ഉള്‍പ്പടെയാണ് മൂന്നാം ഘട്ടത്തില്‍ നിരോധിച്ച 43 ആപ്പുകള്‍. ചൈനീസ് കമ്ബനിയായ അലിബാബ ഗ്രൂപ്പിന് വലിയ പങ്കാളിത്തമുള്ളതാണ് അലി എക്‌സ്പ്രസ് ഇ കൊമേഴ്‌സ് കമ്ബനി. ഇവരുടെ വ്യാപാര ശൃംഖലയില്‍മാത്രം വരുന്ന നാല് ആപ്പുകള്‍ നിരോധിച്ചവയില്‍ വരും. അലി സപ്ലൈയേഴ്‌സ് മൊബൈല്‍ ആപ്, അലിബാബ വര്‍ക്ക് ബെഞ്ച്, അലി എക്‌സ്പ്രസ്, അലിപെ കാഷ്യര്‍ എന്നിയാണ് അവ. ആദ്യരണ്ട് ഘട്ടങ്ങളിലായി നിരോധിച്ചതില്‍ ടിക് ടോക്, പബ്ജി, ഹെലോ, ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, എന്നീ ജനപ്രീയ അപ്പുകള്‍ ഉള്‍പ്പെട്ടിരുന്നു.രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരും ഉന്നതരും ഉപയോഗിക്കുന്നതാണ് ഈ ആപ്പുകളില്‍ എല്ലാം തന്നെ. ചൈനീസ് കമ്ബനികള്‍ ഇതിലൂടെ ഡാറ്റകള്‍ ശേഖരിക്കുന്നു എന്നതാണ് ഇന്ത്യ കണ്ടെത്തിയ ഒരു കാരണം. ഇന്ത്യയ്‌ക്കെതിരെ ഏത് സമയത്തും എളുപ്പം പ്രയോഗിക്കാവുന്ന ഒന്നാണ് ഈ ആപ്പുകളും അതിലൂടെ ശേഖരിക്കുന്ന വിവരങ്ങളും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

വാണിജ്യ ആഘാതം മറ്റൊരു ലക്ഷ്യം

ചൈനയക്ക് വലിയ സാമ്ബത്തിക ആഘാതം നല്‍കുക എന്നത് കൂടി ഈ നിരോധനത്തിന്റെ ലക്ഷ്യമാണ്. പാക്‌സ്താന്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സാമ്ബത്തിക സഹായം നല്‍കുന്നു എന്ന ആരോപണം നേരത്തെ തന്നെ ഇന്ത്യ ഉന്നയിക്കുന്നു. ഇന്ത്യയില്‍ ആപ്പുകള്‍ നിരോധിക്കുന്നതിലൂടെ ചൈനയുടെ സാമ്ബത്തിക ഭദ്രതയ്ക്ക് ആഘാതം ഏല്‍പ്പിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വ്യാപാര-വാണിജ്യ മേഖലയിലെ ശക്തിയാണ് ചൈനയ്ക്ക് ലോക കമ്ബോളത്തിലും ലോക രാജ്യങ്ങള്‍ക്കിടയിലും മേധാവിത്വം നല്‍കിയത്. ഈ ശക്തിയും ശൃംഖലയും തകര്‍ക്കുക എന്ന്ത് ഇന്ത്യയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ദേശസുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിക്കുമ്ബോള്‍ മറ്റ് രാജ്യങ്ങളെയും ആ വഴിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുയാണ് ചെയ്യുന്നത്. അത് ചൈനയുടെ സാമ്ബത്തിക മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ കഴിയുന്നതാണെന്ന് ഇന്ത്യ കണക്കാക്കുന്നു. ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിലൂടെ സമാന്തരമായ ഇന്ത്യന്‍ കമ്ബനികള്‍ക്ക് ഈ മേഖലയില്‍ മറ്റ് നിക്ഷേപം തുടങ്ങാനുള്ള സാധ്യത തുറന്നുകിട്ടും. പല ഇന്ത്യന്‍ കമ്ബനികളും ആ സാധ്യ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ഇന്ത്യയ്ക്ക് എന്ത് കോട്ടമുണ്ടാകും

ഇത്രയേറെ ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിക്ഷേപ തൊഴില്‍ മേഖലയിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. തൊഴിലില്ലായ്മാ നിരക്ക് നിലവില്‍ രാജ്യത്തെ ഏറ്റവും മോശം സ്ഥിതിയിലാണ്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ മുന്നില്‍ മറ്റൊരു സാധ്യത ഇപ്പോഴില്ല. വിദേശ നിക്ഷേപം അളവ് ഗണ്യമായി കുറയും എന്നതാണ് മറ്റൊരു പ്രശ്‌നം. കൂടുതല്‍ നിക്ഷേപം നടത്താന്‍ ബൈറ്റ് ഡാന്‍സ് ഉള്‍പ്പടെയുള്ള കമ്ബനികള്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അത് ഇതോടെ നിലയ്ക്കും. നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള മറ്റ് വിദേശ കമ്ബനികളെയും പിന്‍വലിയാന്‍ ഇത് പ്രേരിപ്പിച്ചേക്കും.

You might also like

Leave A Reply

Your email address will not be published.