​ഒ​മാ​നി​ല്‍ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ ഷോ​പ്പി​ങ്​ ബാ​ഗു​ക​ളു​ടെ നി​രോ​ധ​നം അ​ടു​ത്ത ജ​നു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും

0

പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​ന്​ ശേ​ഷം ഉ​പേ​ക്ഷി​ക്കു​ന്ന ക​നം കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.ര​ണ്ടു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ത്​ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന്​ കു​റ​ഞ്ഞ​ത്​ നൂ​റ്​ റി​യാ​ലും പ​ര​മാ​വ​ധി ര​ണ്ടാ​യി​രം റി​യാ​ലു​മാ​ണ്​ പി​ഴ. ആ​വ​ര്‍​ത്തി​ച്ച്‌​ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ശി​ക്ഷ ഇ​ര​ട്ടി​യാ​കും. ക​നം കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ള്‍​ക്ക്​ പ​ക​രം തു​ണി കൊ​ണ്ടു​ം പേ​പ്പ​ര്‍ കൊ​ണ്ടു​മു​ള്ള ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ല്‍​സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.ഷോ​പ്പി​ങ്​ ബാ​ഗു​ക​ളു​ടെ നി​രോ​ധ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി അ​തോ​റി​റ്റി ഒാ​ണ്‍​ലൈ​ന്‍ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്തി. ഇ​തി​ല്‍ പ​െ​ങ്ക​ടു​ത്ത 2700ല​ധി​കം പേ​രി​ല്‍ 61 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും ജ​നു​വ​രി മു​ത​ല്‍ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ന്‍ സ​ന്ന​ദ്ധ​രാ​ണെ​ന്ന്​ അ​റി​യി​ച്ചു. എ​ട്ട്​ ശ​ത​മാ​നം പേ​ര്‍ ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​തി​ന​കം ഉ​പ​യോ​ഗി​ച്ച്‌​ തു​ട​ങ്ങി​യ​താ​യി പ​റ​ഞ്ഞ​​പ്പോ​ള്‍ 31 ശ​ത​മാ​നം പേ​ര്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

You might also like

Leave A Reply

Your email address will not be published.