ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നായ കാപ്പികൃഷി ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്
ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് മോശമല്ലാത്ത വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കാപ്പി കൃഷി.വിളവെടുക്കുന്ന ബുദ്ധിമുട്ടൊഴിച്ചാല്‍ ഇതരവിളകളെ അപേക്ഷിച്ച് പരിപാലന ചിലവും നന്നെ കുറവായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.അതേസമയം കാലാവസ്ഥയും രോഗബാധയും കാപ്പി കര്‍ഷകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയാണ്. കാലാവസ്ഥ വ്യതിയാനത്താല്‍ കാപ്പിക്കുരുവിന്റെ ഉത്പാദനത്തില്‍ കുറവുണ്ടായിട്ടുള്ളതായി കര്‍ഷകര്‍ പറയുന്നു.വിളവെടുപ്പിന് പാകമാകും മുമ്ബെ മൂപ്പെത്താത്ത കാപ്പികുരുകള്‍ കരിച്ചില്‍ ബാധിച്ച് കൊഴിഞ്ഞ് പോകുന്നതും കര്‍ഷകര്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്.മുന്‍കാലങ്ങളെ അപേക്ഷിച്ച് കാപ്പികുരുവിന്റെ വിലയും കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയാണ്.വിലയിടിവിനും ഉല്‍പ്പാദന കുറവിനുമൊപ്പം രോഗബാധ കൂടിയായതോടെ കൃഷി മുമ്ബോട്ട് കൊണ്ടു പോകാന്‍ കര്‍ഷകര്‍ നന്നെ പാടുപെടുന്നുണ്ട്.പ്രതിസന്ധിഘട്ടത്തില്‍ കാപ്പി കര്‍ഷകരെ സഹായിക്കാന്‍ കോഫി ബോര്‍ഡ് ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് കാപ്പി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം.കാപ്പിക്കുരുവിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 72 രൂപയാണ്. ഉണങ്ങിയ 10 കിലോ കാപ്പി കുരു ലഭിക്കാന്‍ 15 കിലോ പച്ചക്കായ വേണം. ഒരു ദിവസം 600 രൂപ കൂലി കൊടുത്താല്‍ ഒരു ദിവസം 15 കിലോ കായ് എടുക്കാന്‍ കഴിയൂ. കൂലിയ് ക്ക് ആളെ നിര്‍ത്തി വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് കാപ്പി കര്‍ഷകരുടേത്. വിളവെടുക്കാന്‍ കഴിയാതെ കാപ്പി വെട്ടി കളയേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കര്‍ഷകര്‍