ശൈഖ്​ സബാഹിന്​ ‘ചിത്രാഞ്​ജലി’യര്‍പ്പിച്ച്‌​ ഖത്തര്‍

0

കുവൈത്ത്​ അമീര്‍ ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹിനോടും കുവൈത്തിനോടുമുള്ള സ്​നേഹവും കടപ്പാടും പ്രകടിപ്പിക്കാന്‍ ഖത്തര്‍ തെരഞ്ഞെടുത്ത വേറിട്ട വഴി ശ്രദ്ധേയമാവുന്നു.ഖത്തറിലെ പ്രധാന റോഡുകളിലൊന്നിന്​ ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ്​ റോഡ്​ എന്ന്​ പേരിടുകയും ഇൗ പാതയുടെ ഒാരങ്ങളിലെ കുവൈത്തിലെ ലാന്‍ഡ്​മാര്‍ക്കുകളുടെ ചിത്രങ്ങള്‍ വരച്ചുവെച്ചിരിക്കുകയുമാണ്​. പ്ര​ദേശിക ഭരണകൂടത്തി​െന്‍റ പ്രത്യേക നിര്‍ദേശപ്രകാരമാണ്​ ഇൗ സ്​നേഹ പ്രകടനം.കുവൈത്ത്​ ടവര്‍, ലിബറേഷന്‍ ടവര്‍ തുടങ്ങി കുവൈത്തിലെ പ്രധാന പൈതൃക വസ്​തുക്കളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ പാതയോരത്തെ അലങ്കരിക്കുന്നു. സര്‍വാംഗീകൃതനായ മുന്‍ കുവൈത്ത്​ ഭരണാധികാരിക്ക്​ വിവിധ നാടുകളില്‍ സ്​മാരകങ്ങള്‍ ഏറെയാണ്​. യു.എ.ഇ, ഫലസ്​തീന്‍, ലബനാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ റോഡുകള്‍ക്ക്​ ശൈഖ്​ സബാഹി​െന്‍റ പേര്​ നല്‍കിയിട്ടുണ്ട്​.

You might also like

Leave A Reply

Your email address will not be published.