രാജ്യത്ത് ഞായറാഴ്ച 319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0

കുവൈറ്റ് സിറ്റി : 

ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 142,195 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,242 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,086,669 ആയി.കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 875 ആയി ഉയര്‍ന്നു. ശനിയാഴ്ച 586 പേരാണു രോഗ മുക്തരായത്‌ . 135,889 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 5,431 പേരാണു ചികില്‍സയില്‍ കഴിയുന്നതായും 77 പേര്‍ തീവ്ര പരിചരണത്തില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.