രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു

0

474 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 89,12,908 ആയി. ആകെ ആക്‌ടീവ് കേസുകള്‍ 4,46,805 ആണ്. 24 മണിക്കൂറിനിടെ 6596 ആക്ടീ‌വ് കേസുകള്‍ കുറഞ്ഞു.രോഗം ഭേദമായവരുടെ എണ്ണം 83,35,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,739 പേര്‍ രോഗമുക്തി നേടി.കഴിഞ്ഞ 11 ദിവസങ്ങളില്‍ പ്രതിദിന രോഗ നിരക്ക് 50,000ത്തിന് താഴെയാണ്. യൂറോപ്പിലും അമേരിക്കയിലും വിവിധ രാജ്യങ്ങളില്‍ രോഗം ഉയരുന്ന സാഹചര്യത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍ എണ്ണം കുറയുകയാണെന്നും ആരോഗ്യമന്ത്രാലത്തിന്റെ കുറിപ്പില്‍ പറയുന്നു. ഇതുവരെ രാജ്യത്ത് 1,30,993 പേര്‍ കൊവിഡ് ബാഝിച്ച്‌ മരണമടഞ്ഞതായും മന്ത്രാലയം അറിയിക്കുന്നു.

You might also like

Leave A Reply

Your email address will not be published.