രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ നല്‍കാന്‍ നീക്കം
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കം ആരംഭിക്കുന്നത്. നിലവില്‍നാനൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍പാത്രത്തിലാണ് ചായ നല്‍കുന്നത്. ഭാവിയില്‍ ഇത് എല്ലാ റെയില്‍വേസ്റ്റഷനുകളിലായും വ്യാപിപ്പിക്കും.