യിംസ് ബോണ്ട് ആരാധകനായ ആഷിക് പട്ടേല്‍ 007 എന്ന നമ്ബര്‍ എസ്‌യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് 34 ലക്ഷം രൂപ
39.5 ലക്ഷം മുടക്കി വാങ്ങിയ എസ്‌യുവിക്കാണ് ഇഷ്ടനമ്ബര്‍ സ്വന്തമാക്കാനായി 34 ലക്ഷം രൂപ ചെലവിട്ടത്.കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇത്രയും തുക ചെലവിട്ട് ഇഷ്ടനമ്ബര്‍ വാങ്ങുന്ന വിവേകത്തെ പലരും ചോദ്യം ചെയ്‌തേക്കാം. എന്നാല്‍ ഈ നമ്ബര്‍ സ്വന്തമാക്കാന്‍ അതിന്റെതായ കാരണങ്ങളുണ്ടെന്നാണ് ആഷികിന്റെ പക്ഷം.താന്‍ ആദ്യമായി വാങ്ങുന്ന വാഹനമാണിത്. അതിന് 007 എന്ന നമ്ബര്‍ കിട്ടിയത് എനിക്ക് പുത്തന്‍ ഉന്‍മേഷം നല്‍കുന്നു. അതിന് ചെലവിട്ട പണത്തെ കുറിച്ച് തനിക്ക് വേവലാതിയില്ല. ഇത് എന്റെ ഭാഗ്യനമ്ബറാണെന്ന് ഞാന്‍ കരുതുന്നു ആഷിക് പറയുന്നു. അഹമ്മദാബാദിലെ ന്യൂഷാഗിബാഗിലാണ് ആഷിക് താമസിക്കുന്നത്നവംബര്‍ 23ന് അര്‍ധരാത്രിയാണ് തന്റെ വാഹനമായ ഫോര്‍ച്യൂണറിന് GJ01WA007 എന്ന നമ്ബര്‍ ലഭിക്കുന്നത്. ഈ നമ്ബറിന്റെ അടിസ്ഥാന വില 25,000 രൂപയായിരുന്നു. മറ്റൊരാള്‍ കൂടി ഈ നമ്ബറിനായി രംഗത്തെത്തിയതോടെ ലേലം വിളിയായി. ലേലം വിളി രാത്രി 11.30വരെ നീണ്ടു. അവസാനം 34 ലക്ഷം രൂപയ്ക്കാണ് ആഷിക്ക് ഇഷ്ടനമ്ബര്‍ സ്വന്തമാക്കിയത്.