ബിഗ് ടിക്കറ്റില്‍ വിജയിയെ കാത്തിരിക്കുന്നത് 24 കോടി

0

മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസായി ലഭിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് സീരീസിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. ഗ്രാന്റ് പ്രൈസിന് പുറമെ അഞ്ച് ലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലെ രണ്ടാം സമ്മാനം. ഇത് കൂടാതെ മറ്റ് അഞ്ച് സമ്മാനങ്ങള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ജീപ്പ് ഗ്രാന്റ് ചെറോക്കി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹമാണ്. നാലാം സമ്മാനം നേടുന്നവര്‍ക്ക് 80,000 ദിര്‍ഹവും അഞ്ചാം സമ്മാന വിജയിക്ക് 60,000 ദിര്‍ഹവുമാണ് ലഭിക്കുക. ആറാം സമ്മാന വിജയിക്ക് ലഭിക്കുന്നത് 40,000 ദിര്‍ഹമാണ്. നവംബര്‍ ഒന്നുമുതല്‍ 30 വരെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാം. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച്‌ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കും. www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.

You might also like

Leave A Reply

Your email address will not be published.