പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍​ക്ക്​ വി​ക്ടേ​ഴ്സ്​ ചാ​ന​ല്‍/ വെ​ബ്​​സൈ​റ്റ്​ വ​ഴി ഇന്ന്‍ ​ തു​ട​ക്ക​മാ​കും

0

തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. രാത്രി 8.30 മുതല്‍ 9.30 വരെ പുനഃസംപ്രേഷണവും ഉണ്ടാകും.ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്സ്, ഫിസിക്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളുടെ ക്ലാസുകളാകും ഉണ്ടാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കി ക്ലാസുകള്‍ ഇന്ന് തുടങ്ങാന്‍ തീരുമാനിച്ചത്.www.firstbell.kite.kerala.gov.in ല്‍ ​ഇ​ത് ല​ഭ്യ​മാ​ണ്. ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് പേ​ജ് ആ​യ youtube.com/itsvictersലും facebook.com/victerseduchannel​ലും www.victers.kite.kerala.gov.in ലും ​ക്ലാ​സ്​ കാ​ണാം

You might also like

Leave A Reply

Your email address will not be published.