തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു

0

ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​ത്തി​റ​ക്കി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഒപ്പിട്ടു. ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി 5,000 രൂ​പ പി​ഴ​യും ആ​റ് മാ​സം മു​ത​ല്‍ ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കും. ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കും.ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. ഇതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.

You might also like

Leave A Reply

Your email address will not be published.