കൊവിഡിന്റെ മഹാവ്യാപനത്തില്‍ നിന്നും രാജ്യം പുറത്തേക്ക്

0

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 29163 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് തീവ്രമായ കഴിഞ്ഞ നാല് മസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു ലക്ഷത്തിന് അടുത്ത് എത്തിയ കേസുകളാണ് ഇപ്പോള്‍ 3000ത്തില്‍ താഴെ എത്തിയതെന്നത് വലിയ ആശ്വാസകരമാണ്.88.74 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 88,74,293 കേസ്. കൊവിഡ് വൈറസ് മൂലം 1,30,519 മരണങ്ങള്‍ ഇതിനകം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 449 മരണമാണ് ഇന്നലെയുണ്ടായത്.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.4 ശതമാനമായി. 82.90,371 പേര്‍ ഇതിനകം രാജ്യത്ത് രോഗമുക്തി കൈവരിച്ചു. 40,791 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ആശുപത്രിവിട്ടു. ഇപ്പോള്‍ 4.53 ലക്ഷം പേര്‍ മാത്രമാണ് പോസറ്റീവിലുള്ളത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 2535 കേസും 60 മരണവും കര്‍ണാടകയില്‍ 1157 കേസും 12 മരണവും ആന്ധ്രയില്‍ 753 കേസും 13 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3797 കേസ് റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് ഇന്നലെ മുമ്ബില്‍. തൊട്ടുപിന്നില്‍ 2710 കേസുമായി കേരളവും. എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ മരണ നിരക്ക് വളരെ കുറവാണ്.

You might also like

Leave A Reply

Your email address will not be published.