കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ ദില്ലി ചലോ മാര്‍ചില്‍ വെള്ളിയാഴ്ചയും സംഘര്‍ഷം
ഡെല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിന്‍കുവില്‍ പൊലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ചയായ രണ്ടാം ദിവസവും ഡെല്‍ഹിയും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കാര്‍ഷിക നിയമങ്ങളില്‍ വീണ്ടും കര്‍ഷക സമരം രൂക്ഷമായതോടെ സമവായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ മൂന്നിന് ചര്‍ച നടത്താമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. ദില്ലി ചലോ മാര്‍ച്ചുമായി പുറപ്പെട്ട ഒരു സംഘം കര്‍ഷകര്‍ പാനിപതില്‍ തമ്ബടിച്ചു. കര്‍ണലിലും മറ്റൊരു സംഘം തമ്ബടിച്ചിട്ടുണ്ട്.