കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യു​ടെ പേ​രി​ലു​ള്ള ക്രൗ​ണ്‍ പ്രി​ന്‍​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ് ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ക്കും

0

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ ഒ​ളി​മ്ബി​ക്​ ഷൂ​ട്ടി​ങ്​ കോം​പ്ല​ക്​​സി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍​റി​ല്‍ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ മാ​റ്റു​ര​ക്കും. ടൂ​ര്‍​ണ​മെ​ന്‍​റ്​ ശ​നി​യാ​ഴ്​​ച സ​മാ​പി​ക്കും.സാ​ധാ​ര​ണ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കാ​റു​ള്ള മേ​ള ഇ​ത്ത​വ​ണ അ​ഞ്ചു​ദി​വ​സം​കൊ​ണ്ടാ​ണ്​ പൂ​ര്‍​ത്തി​യാ​ക്കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​നാ​ലാ​ണ്​ കൂ​ടു​ത​ല്‍ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​ന്ന​തെ​ന്ന്​ കു​വൈ​ത്തി ഷൂ​ട്ടി​ങ്​ ക്ല​ബ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.കു​വൈ​ത്തി ഷൂ​ട്ടി​ങ്​ ക്ല​ബ്, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്, മി​ലി​ട്ട​റി സ്​​പോ​ര്‍​ട്​​സ്​ ഫെ​ഡ​റേ​ഷ​ന്‍, പൊ​ലീ​സ്​ സ്​​പോ​ര്‍​ട്​​സ്​ യൂ​നി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഷൂ​ട്ട​ര്‍​മാ​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ക്രൗ​ണ്‍ പ്രി​ന്‍​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​​ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​വ​ര്‍​ഷ കാ​യി​ക പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്. ഒ​ളി​മ്ബി​ക്​ സ്​​കീ​റ്റ്, ട്രാ​പ്പ്, 10​ മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫ്​​ള്‍, പി​സ്​​റ്റ​ള്‍, 50 മീ​റ്റ​ര്‍ റൈ​ഫ്​​ള്‍, പി​സ്​​റ്റ​ള്‍, ഒ​ളി​മ്ബി​ക്​ ആ​ര്‍​ച്ച​റി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. അ​ന്താ​രാ​ഷ്​​ട്ര ഷൂ​ട്ടി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന്​ ഒ​രു​ങ്ങു​ന്ന താ​ര​ങ്ങ​ള്‍​ക്ക്​ ത​യാ​റെ​ടു​പ്പി​ന്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ക്രൗ​ണ്‍ പ്രി​ന്‍​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്.

You might also like

Leave A Reply

Your email address will not be published.