ഒമാനിലെ ഏറ്റവും പുതിയ സംയോജിത സാമ്ബത്തിക നഗരമായ കസിയാന് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു
ആദ്യ ഘട്ടത്തിലെ അടിസ്ഥാന സൗകര്യ വികസന ജോലികളുടെ 96 ശതമാനവും പൂര്‍ത്തിയായതായി ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ബര്‍ക്കയില്‍ നിര്‍മിക്കുന്ന സാമ്ബത്തിക നഗര പദ്ധതിയുടെ ആദ്യഘട്ടം നിശ്ചയിച്ചതിലും നേരത്തേയാണ് പൂര്‍ത്തിയാകുന്നത്. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളി നിര്‍മാണത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേക കര്‍മ പദ്ധതി വിജയകരമായി നടപ്പിലാക്കിയതാണ് ഇൗ നേട്ടത്തിന് കാരണം.
കസിയാന് സി.ഇ.ഒ ഖാലിദ് അല്‍ ബലൂഷിഅടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുബന്ധമായി 9.2 കിലോമീറ്റര്‍ വരുന്ന റോഡും പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 200 സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 22 കിലോമീറ്റര്‍ നീളമുള്ള ജല വിതരണ പൈപ്പ്ലൈനുകളും അഴുക്കുവെള്ളം ഒഴുകിപ്പോകുന്നതിനുള്ള 15 കിലോമീറ്റര്‍ പൈപ്പ്ലൈനുകളുമുണ്ട്. 5000 ക്യുബിക്ക് മീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വാട്ടര്‍ടാങ്കും നിര്‍മിച്ചിട്ടുണ്ട്.ഏറ്റവും ആധുനികമായ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധമായുള്ള സേവനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് കസിയാന് സി.ഇ.ഒ ഖാലിദ് അല്‍ ബലൂഷി പറയുന്നു. തുറമുഖത്തിനോടും വിമാനത്താവളങ്ങളോടുമുള്ള സാമീപ്യവും ഫൈബര്‍ ഒപ്റ്റിക്സ് ശൃംഖലയുമെല്ലാം കസിയാനെ പ്രാദേശിക, അന്തര്‍ ദേശീയ നിക്ഷേപകരുടെ ഇഷ്ടയിടമാക്കി മാറ്റിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിേക്ഷപകര്ക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത കാലയളവിലേക്ക് വാടക ഒഴിവാക്കി നല്‍കുന്നതും ചില അഡ്മിനിസ്ട്രേഷന് ഫീസുകള്‍ ഒഴിവാക്കി നല്‍കുന്നതുമടക്കം കാര്യങ്ങള്‍ ഇൗ വര്‍ഷം അവസാനം വരെ പ്രാബല്യത്തിലുണ്ടാകും. ദേശീയ സമ്ബദ് ഘടനക്ക് ഉണര്‍വ് പകരുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്ഷിക്കുന്നതിെന്റയും ഭാഗമായാണ് ഇൗ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.3.2 ദശലക്ഷം സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ് നിക്ഷേപകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു.ഡ്രൈ പോര്‍ട്ട്, സെന്‍ട്രല്‍ പഴം- പച്ചക്കറി മാര്‍ക്കറ്റ്, വാഹന മാര്‍ക്കറ്റ്, പ്രീ ബില്‍റ്റ് വെയര്‍ഹൗസുകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിലായി ഉണ്ടാവുക. കസിയാനില് സംരംഭങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരുമായി ധാരണപത്രങ്ങള്‍ ഇതിനകം ഒപ്പിട്ടുകഴിഞ്ഞതായും സി.ഇ.ഒ പറഞ്ഞു.